Kerala

പാകിസ്ഥാൻ പൗരന്‍മാര്‍ക്ക് ഇന്ത്യ വിടാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

പാകിസ്ഥാൻ പൗരന്‍മാര്‍ക്ക് ഇന്ത്യവിടാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. മെഡിക്കല്‍ വിസയൊഴികെയുള്ള എല്ലാ വീസകളും ഇന്നത്തോടെ അസാധുവാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

മെഡിക്കല്‍ വീസയില്‍ വന്നവര്‍ക്ക് മടങ്ങാന്‍ ചൊവ്വാഴ്ചവരെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം ദീര്‍ഘകാല വീസയുള്ള ഹിന്ദുക്കളായ പാക് പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ തുടരാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സമയപരിധി അവസാനിക്കാറായതോടെ വാഗാ അതിര്‍ത്തിയില്‍ മടങ്ങിപ്പോകുന്നവരുടെ തിരക്കാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം പാകിസ്ഥാൻ പൗരന്‍മാരുടെ കണക്കെടുപ്പ് സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

സമയപരിധി അവസാനിക്കും മുന്‍പ് എല്ലാ പാക് പൗരന്‍മാരെയും നിര്‍ബന്ധമായി തിരിച്ചയക്കണം എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് പാക് പൗരന്‍മാരെ തിരിച്ചയക്കാന്‍ തീരുമാനിച്ചത്.

 

Latest News