തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ചതായി പരാതി. ബാലരാമപുരത്ത് തച്ചന്‍വിളയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.
തച്ചന്‍വിള സ്വദേശി അല്‍ത്താഫിനെ പിടികൂടാനാണ് എക്‌സൈസ് സംഘം എത്തിയത്. ഉദ്യോഗസ്ഥരെ സ്ത്രീകളടക്കം മര്‍ദിച്ചെന്നാണ് പരാതി. അല്‍ത്താഫ് കഞ്ചാവ് കേസിലെ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. ‘
എന്നാല്‍ താന്‍ കഞ്ചാവുകേസില്‍ പ്രതിയല്ലെന്നും എക്‌സൈസ് മനപൂര്‍വ്വം കളളക്കേസില്‍ കുടുക്കിയതാണെന്നും അല്‍ത്താഫ് പറഞ്ഞു. എക്‌സൈസ് സംഘം തന്റെ വീട്ടിലെത്തി അതിക്രമം നടത്തിയെന്നും അല്‍ത്താഫ് ആരോപിച്ചു. ഇരുകൂട്ടരും നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.