കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കറി ഉണ്ടാക്കിയാലോ ? എരിവ് അധികം ഇല്ലാത്ത ഒരു സ്‌പെഷ്യല്‍ ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ചേരുവകള്‍
വേവിച്ച ഉരുളക്കിഴങ്ങ് – 3 എണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി അരിഞ്ഞത് – 1/2 ടീസ്പൂണ്‍
പച്ചമുളക് – 2 എണ്ണം അരിഞ്ഞത്
കറിവേപ്പില
വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
കായം പൊടിച്ചത് – 1 നുള്ള്
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
തയ്യാറാക്കുന്ന വിധം
പാനില്‍ എണ്ണ ചൂടാക്കി കടുകും ജീരകവും പൊട്ടിച്ച് കായപ്പൊടി ചേര്‍ത്ത് ഇളക്കുക. അതിലേക്കു ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു ചൂടാക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, ഗരം മസാല, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. അതിലേക്കു തക്കാളി നുറുക്കിയതു ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും ഇട്ട് വേവിക്കുക. അതിലേക്കു വേവിച്ച ഉരുളക്കിഴങ്ങു പൊടിച്ചു ചേര്‍ത്തിളക്കി കുറച്ചു ചൂട് വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. നന്നായി തിളച്ചു വന്നാല്‍ അതിലേക്കു മല്ലിയില ചേര്‍ത്തു ഇളക്കി തീ അണയ്ക്കുക.