തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അത്താഴ വിരുന്നിൽ നിന്ന് പിന്‍മാറി ഗവർണർമാർ. കേരള , ബംഗാൾ , ഗോവ ഗവർണർമാരെയാണ് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നത്.
അത്താഴ വിരുന്നിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നൽകുമെന്ന് ഗവർണർമാർ വിലയിരുത്തിയെന്നാണ് സൂചന. ഇന്ന് ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് ഗവർണർമാർ ഒരാഴ്ച മുമ്പ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.