പഠനത്തിനും സ്വന്തം സംരംഭങ്ങള്‍ക്ക് പ്രചാരം നല്‍കാനും അഭിരുചികള്‍ വളര്‍ത്താനുമൊക്കെ സമൂഹ മാധ്യമങ്ങള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ അതിന്റെ മറവില്‍ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണെന്ന് മുന്നറിയിപ്പ് നല്കി കേരള പൊലീസ്.
സൈബര്‍ ലോകം എത്ര മനോഹരമായും സൗഹൃദപരമായും തോന്നിയാലും, നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ജാഗ്രത ആവശ്യമുണ്ടെന്നും കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പഠനത്തിനും, സ്വന്തം സംരംഭങ്ങള്‍ക്ക് പ്രചാരം നല്‍കാനും അഭിരുചികള്‍ വളര്‍ത്താനുമൊക്കെ സമൂഹ മാധ്യമങ്ങള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അതിന്റെ മറവില്‍ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്.
നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും ആരുമായും പങ്കുവയ്ക്കരുത്.
ഓണ്‍ലൈനില്‍ നമ്മള് കാണുന്നവര്‍ക്ക് മറ്റൊരു മുഖം കൂടി ഉണ്ടായേക്കാം.
ഫേക്ക് പ്രൊഫൈലുകള്‍, തട്ടിപ്പുകള്‍, ബ്ലാക്ക്മെയിലിങ്ങ് എന്നിവ ഇപ്പോള്‍ പതിവായിരിക്കുന്നു.
നമുക്ക് അറിയാവുന്നവരും അറിയാത്തവരും നമ്മുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ്.
നിങ്ങളുടെ ഫോട്ടോകള്‍, വിവരങ്ങള്‍, ലൈക്കുകളും ഷെയറുകളും എല്ലാം പലയിടങ്ങളിലും സ്റ്റോര്‍ ചെയ്ത് വയ്ക്കുന്നുണ്ട്. പലപ്പോഴും ഇത് അപകടകരമായ സാഹചര്യം സൃഷ്ടിച്ചേക്കാം
സൈബര്‍ ലോകം എത്ര മനോഹരമായും സൗഹൃദപരമായും തോന്നിയാലും, നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ജാഗ്രത ആവശ്യമുണ്ട്. നിങ്ങളെ നിരീക്ഷിക്കുന്ന മൂന്നാം കണ്ണ് സദാ സജീവമാണെന്നതു മറക്കരുത്.