Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; പുരോഹിതനെതിരെ കേസ് | Police case

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതിൽ തിരുവനന്തപുരത്ത് പുരോഹിതനെതിരെ പൊലീസ് കേസ്.വെള്ളറട മണത്തോട്ടം സിഎസ്ഐ ചർച്ചിലെ പുരോഹിതൻ യേശുദാസിനെതിരെയാണ് കേസെടുത്തത്.

ദുബൈയില്‍ ഷിപ്പ് യാർഡിൽ ജോലി വാഗ്ദാനം ചെയ്ത് 25 ഓളം പേരിൽനിന്ന് പണം തട്ടിയെന്നാണ് പരാതി. തട്ടിപ്പിനിരയായ രണ്ടുപേരുടെ പരാതിയിൽ നെയ്യാറ്റിൻകര, വെള്ളറട സ്റ്റേഷനുകളിലാണ് കേസ് രജിസ്റർ ചെയ്തത്.165,000 രൂപ നൽകിയാൽ ജോലി നൽകാം എന്നായിരുന്നു വാഗ്ദാനം.

തട്ടിപ്പിന്റെ വിവരം അറിഞ്ഞതിനെ തുടർന്ന് യേശുദാസിനെ ചുമതലകളിൽ നിന്ന് നീക്കിയെന്ന് സി എസ് ഐ സഭ അറിയിച്ചു.