പുതിയ സീരിസ് പുറത്തിറക്കാനൊരുങ്ങി ഐഫോണ്‍. ഐഫോണ്‍ സീരിസ് 17 സെപ്‌റ്റംബറില്‍ വിപണിയിലെത്തും.ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ എയര്‍ അഥവാ ഐഫോണ്‍ സ്ളിം എന്നിവയാണ് പുതിയ വേരിയൻ്റുകള്‍. ഐഫോണ്‍ എയര്‍ അഥവാ ഐഫോണ്‍ സ്ളിം ഡമ്മിമോഡലുകള്‍ പുറത്തുവിട്ട് യൂട്യൂബ് ചാനല്‍.
ഒരുകൈയ്യിലൊതുങ്ങുന്ന 5.66 mm വലിപ്പമുള്ള കനംകുറഞ്ഞ ഐഫോണ്‍ എയര്‍ ഡമ്മി മോഡലുകളാണ് യൂട്യൂബ് ചാനലിലുള്ളത്. ഐഫോണ്‍ സീരിസ് 17 പ്ലസ് മോഡലിന് പകരമായാണ് ഐഫോണ്‍ എയര്‍ മോഡല്‍ കമ്പനി പുറത്തിറക്കുന്നത്. അണ്‍ബോക്‌സ് തെറാപ്പിയെന്ന യൂട്യൂബ് ചാനലിലൂടെയാണ് ഐഫോണ്‍ എയര്‍ അഥവാ ഐഫോണ്‍ സ്ലിം ഡമ്മിമോഡലുകള്‍ ആദ്യമായി പുറത്തിറക്കിയത്.”പുറത്തിറങ്ങാന്‍ പോകുന്ന എയര്‍ ഡമ്മി മോഡലുകള്‍ ചൈനയാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഐഫോൺ 17 സീരിസുകളുടെ ഫോണ്‍ കവറുകള്‍ നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഐഫോണ്‍ എയറിൻ്റെ ഡമ്മിമോഡലുകള്‍ നേരത്തെ പുറത്തിറക്കിയതെന്ന്” ലെവിസ് ഹില്‍സെൻ്റഗര്‍ പറയുന്നു.
ഐഫോണ്‍ 17 പ്രോ മാക്‌സാണ് വീഡിയോയില്‍ ആദ്യമായി കാണിക്കുന്നത്. 163.0 മില്ലി മീറ്റര്‍ നീളവും x77.59 മില്ലി മീറ്റര്‍ വീതിയും x8.75 മില്ലി മീറ്റര്‍ കനവുമാണ് ഐഫോണ്‍ 17 പ്രോ മാക്‌സിനുള്ളത്. ഐഫോണിൻ്റെ ബാക്കി മോഡലുകളെ അപേക്ഷിച്ച് ഏറ്റവും കനം കുറഞ്ഞ മോഡലാണ് ഐഫോണ്‍ 17 എയര്‍. ഇതിൻ്റ കനം 5.66 മില്ലി മീറ്ററാണ്.
ആദ്യമായാണ് ഐഫോണിൻ്റെ ഒരു സീരീസിലെ വേരിയൻ്റുകളില്‍ നല്ല വ്യത്യാസമുണ്ടാകുന്നതെന്ന്”ലെവിസ് ഹില്‍സെൻ്റഗര്‍ പറയുന്നു. കുറച്ചു നാളുകളായി ഐഫോണ്‍ സീരിസ് 17 വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുന്നു. നിലവില്‍ ഐഫോണ്‍ സീരിസ് 17ൻ്റെ സവിശേഷതകളുടെ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ഒന്നിലധികം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 120 HZ റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് OELD ഡിസ്പ്ളേയാണ് ഐഫോൺ 17 എയറില്‍ ഉപയോഗിച്ചിരിക്കുന്നത്. 48 എംബി സിഗിള്‍ ക്യാമറയാണ് ഇതിനുള്ളത്. അടുത്തിടെ പുറത്തിറക്കിയ ഐഫോണ്‍ 16eയുടെ ക്യാമറയോട് സാദ്യശ്യമുള്ള മികച്ച ഇമേജ് കപ്പാസിറ്റിയുള്ള ക്യാമറയാണ് എയറിലുള്ളത്.
24 എംബിയുള്ള മുന്‍ ക്യാമറയും ഇതിൻ്റെ സവിശേതയാണ്. ടൈറ്റാനിയം ഫ്രെയിമിലാണ് ഐഫോൺ 17 എയര്‍ സീരിസ് ആപ്പിള്‍ പുറത്തിറക്കാന്‍ പോകുന്നത്. ആപ്പിള്‍ ഇൻ്റലിജന്‍സ് പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി 8 ജിബി റാമുള്ള A 18 അല്ലെങ്കില്‍ A 19 ചിപ്പ്സെറ്റാണ് ഉപയോഗിക്കുന്നത്.
ഇതിൻ്റെ വില 1299 ഡോളര്‍ മുതല്‍ 1599 ഡോളര്‍ വരെയാണെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വില ഏകദേശം 1,09,000 മുതല്‍ 1,226,000 വരെയാണ്. നിലവിലുളള യുഎസ് താരിഫ് നിയന്ത്രണങ്ങള്‍ വില കൂട്ടാന്‍ സാധ്യതയുണ്ട്.