Recipe

കല്ലുമ്മക്കായ് ഫാൻസ് ഉണ്ടോ ? എങ്കിൽ ഈ രുചിയിൽ കഴിച്ചുനോക്കൂ | konkani-vasari-mussels-sagle

ഇന്ന് പരിചയപ്പെടുത്തുന്നത് കല്ലുമ്മക്കായ കൊണ്ടുള്ള സഗ്ലെ എന്ന വിഭവമാണ്.

ചേരുവകൾ

കല്ലുമ്മക്കായ -1/2 കിലോ
സവാള – 2 ഇടത്തരം
ഇഞ്ചി – ഒന്നരയിഞ്ച് വലുപ്പത്തിൽ
തേങ്ങ – ഒന്നര കപ്പ്‌
മല്ലി – ഒരു ടേബിൾ സ്പൂൺ
വറ്റൽ മുളക് – 12 – 15 എണ്ണം
വാളൻ പുളി -ഒരു ചെറുനെല്ലിക്ക വലുപ്പത്തിൽ
വെളിച്ചെണ്ണ – 3-4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

കല്ലുമ്മക്കായ കഴുകി വൃത്തിയാക്കി വയ്ക്കുക. മല്ലിയും വറ്റൽ മുളകും അര ടീസ്പൂൺ വെളിച്ചെണ്ണയിൽ വറുത്തു വെയ്ക്കുക. ശേഷം, ഈ വറുത്ത കൂട്ടും തേങ്ങയും പുളിയും ചേർത്ത് അരക്കപ്പ് വെള്ളം ചേർത്ത് ഒരല്പം തരുതരുപ്പായി അരച്ചെടുക്കുക.

മൺചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചിയും സവാളയും ചേർത്ത് വഴറ്റുക. ഉപ്പും ചേർക്കാം. സവാള വാടി വരുമ്പോൾ അതിലേക്ക് കല്ലുമ്മേക്കായ ചേർക്കാം. ഇതിലേക്ക് ഉടൻതന്നെ അരപ്പും ചേർത്ത് നന്നായി യോജിപ്പിച്ച്, ഒരു കപ്പ്‌ വെള്ളവും ഒഴിച്ച് ഇളക്കി അടച്ചു വെച്ച് ചെറുതീയിൽ പാകം ചെയ്യുക.

അരപ്പ് കുറുകി ചാറ് ഏകദേശം വറ്റി വരുമ്പോൾ കറി അടുപ്പിൽ നിന്നും മാറ്റാം. മീതെ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കി യോജിപ്പിക്കാം. കല്ലുമ്മക്കായ സഗ്ലെ തയ്യാർ

content highlight: konkani-vasari-mussels-sagle