തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്.
ഭീഷണി സന്ദേശത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിലും പരിസരത്തും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. പരിശോധനയിൽ ഇതുവരെ അസ്വഭാവികമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. പരിശോധന തുടര്‍ന്നു കൊണ്ടിരിക്കുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എയർപോർട്ട് പരിസരത്ത് പരിശോധന നടത്തിയിരുന്നു. എയർപോർട്ട് മാനേജരുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല.