World

ഇറാനിലെ തുറമുഖ സ്‌ഫോടനം: മരണം 25 കടന്നു | Iran

ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് നടന്ന സ്‌ഫോടനത്തില്‍ മരണസംഖ്യ 25 ആയി. പൊട്ടിത്തെറിയിലും തുടര്‍ന്നുണ്ടായ തീപിടിത്തത്തിലും 700 ഓളം പേര്‍ക്ക് പരിക്കേറ്റെന്നും ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട്ചെയ്തു.

പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. തുറമുഖത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ് ഉണ്ടായത്. തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പ്രതിവർഷം എട്ടുകോടി ടൺ ചരക്ക്‌ കൈകാര്യം ചെയ്യുന്ന പ്രധാന കണ്ടെയ്നർ ഷിപ്പ്‌മെന്റ് കേന്ദ്രമായ ഷഹീദ്‌ രജായി ഇറാന്‍റെ ഏറ്റവും വലിയ വാണിജ്യ തുറമുഖമാണ്‌.

കനത്ത പുകയിൽ മുങ്ങിയ ഷിപ്പിംഗ് കണ്ടെയ്‌നറുകളിലേക്ക് ഹെലികോപ്റ്ററുകൾ വെള്ളം ഒഴിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. തകർന്ന ചുമരുകൾക്കടിയിൽ തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും വരെ ചില്ലുകൾ സ്‌ഫോടനത്തിൽ ചിതറിത്തെറിച്ചു.