ഇന്ത്യ പാക്കിസ്ഥാൻ പ്രശ്നത്തിൽ ഇടപെടാതെ മാറിനിൽക്കുകയാണ് അമേരിക്ക. ഇരു രാജ്യങ്ങളേയും പിണക്കേണ്ട എന്നാണ് ട്രംപിന്റെ തീരുമാനം.ഇന്ത്യയുമായുമായി അടുത്ത ബന്ധമുണ്ട്. അതുപോലെ പാക്കിസ്ഥാനുമായും അടുത്ത ബന്ധമുണ്ട്. ഇന്ത്യ- പാക് അതിർത്തിയിൽ സംഘർങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളും ചേർന്ന് പ്രശ്‌നം പരിഹരിക്കുമെന്നാണ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചത്. പക്ഷെ ഭീകരവാദജത്തിനെതിരെ ഒരു നിലപാട് സ്വീകരിക്കാതെ മാറിനിൽക്കുന്ന ലോകശക്തി എന്ന് സ്വയെ വിശേഷിപ്പിക്കുന്ന അമേരിക്ക നിരാശയാണുണ്ടാക്കുന്നത്.പഹൽഗാം സംഭവം നടന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഡോണൾഡ് ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ഇന്ത്യയ്ക്ക് പൂർണ പിന്തുണയും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിലപാട് തിരുത്തിയിരിക്കുകയാണ്.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിലുള്ള ട്രംപിന്റെ പ്രതികരണത്തിൽ ചരിത്രപരമായ തെറ്റുമുണ്ടായിട്ടുണ്ട്. ഇത് മാധ്യമങ്ങൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് 1500 വർഷത്തെ പഴക്കമുണ്ടെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ, സ്വാതന്ത്രാനന്തരം 1947-ന് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം ഉടലെടുക്കുന്നത്. അതേസമയം, ട്രംപിന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് പാക്കിസ്ഥാൻ തയ്യാറാണെന്ന് ഷെഹബാസ് ഷെരീഫ് തയ്യാറാണെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കിനെ സംബന്ധിച്ച് ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ അറിയിച്ചതിനെ തുടർന്നാണ് പാക്ക് പ്രധാനമന്ത്രിയുടെ പുതിയ നീക്കം.
കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദി 13 രാഷ്ട്രത്തലവൻമാരുമായി വിഷയം സംസാരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ ഇടപെടൽ കൃത്യമായി ലോകനേതാക്കളെ ധരിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക്ക് പ്രധാനമന്ത്രിയുടെ പ്രതികരണം.