Food

ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ മത്തങ്ങയും പയറും എരിശ്ശേരി ആയാലോ?

എന്നും ഉച്ചയ്ക്ക് നോൺ വെജ് വിഭവങ്ങൾ അല്ലെ കഴിക്കാറുള്ളത്? ഇന്ന് അല്പം നാടന്‍ ഭക്ഷണം ആയാലോ?കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന മത്തങ്ങയും പയറും എരിശ്ശേരി തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

  • മത്തങ്ങ- ഒന്ന്
  • വന്‍പയര്‍ -അരകിലോ
  • ചുവന്ന മുളക്-നാല്
  • തേങ്ങ-ഒന്ന്
  • മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
  • വെളുത്തുള്ളി-അഞ്ച് കഷ്ണം
  • ജീരകം-അര ടീസ്പൂണ്‍
  • ചെറിയ ഉള്ളി-എട്ട് എണ്ണം
  • എണ്ണ
  • ഉപ്പ്
  • കടുക്
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

മത്തങ്ങ അരിഞ്ഞത്, വന്‍പയര്‍ എന്നിവ ഉപ്പ്, കറിവേപ്പില ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കുക. തേങ്ങ ചിരകിയത്, ചുവന്നമുളക്, മഞ്ഞള്‍പൊടി, വെളുത്തുള്ളി,ജീരകം എന്നിവ കല്ലില്‍ അരയ്ക്കുക. അരപ്പ് കറിയിലേക്ക് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക. മറ്റൊരു ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി അരിഞ്ഞത്, ചുവന്ന മുളക്, തേങ്ങ ചിരകിയത്, എന്നിവ വറുത്തെടുക്കുക. കറിവേപ്പില ചേര്‍ക്കുക.വറുത്ത തേങ്ങയിലേയ്ക്ക് മത്തങ്ങയുടെ കറി ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം ചട്ടി ഇറക്കിവയ്ക്കുക. സ്വാദിഷ്ടമായ മത്തങ്ങ പയറു കറി തയ്യാറായി.