കല്ലുമ്മക്കായ നിറച്ചത് തയ്യാറാക്കാം. നല്ല കിടിലൻ സ്വാദിൽ കല്ലുമ്മക്കായ നിറച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
വേവിച്ച അരി രണ്ട് കപ്പ്, മൂന്ന് നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കാം. അതിലേക്ക് പതിനഞ്ച് ചുവന്നുള്ളി, ഒരു ടേബിള്‍സ്പണ്‍ ജീരകം, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേര്‍ത്ത് അരച്ചെടുക്കാം. ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും ചേര്‍ത്തിളക്കി യോജിപ്പിക്കാം. കഴുകി വൃത്തിയാക്കി പകുതി തുറന്ന കല്ലുമ്മക്കായയുടെ ഉള്ളിലേയ്ക്ക് അരച്ചെടുത്ത മാവ് വയ്ക്കാം. ഇത് 10 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കാം. തണുത്തതിനു ശേഷം കല്ലുമ്മക്കായ തുറന്ന് തോട് മാറ്റിയെടുക്കാം. ഒരു ബൗളില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ മുളുകപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും, ഉപ്പും ചേര്‍ക്കാം. ആവശ്യത്തിന് എണ്ണ ഒഴിച്ച് അത് കലക്കാം. തോട് മാറ്റിയ വേവിച്ച കല്ലുമ്മക്കായ അതിലേയ്ക്കു ചേര്‍ത്ത് മസാല നന്നായി പുരട്ടാം. ഇത് മറ്റൊരു പാനില്‍ എണ്ണ ചൂടാക്കിയതിലേയ്ക്കു ചേര്‍ത്ത് നന്നായി വറുത്തെടുക്കാം.