Food

നല്ല എരിവും അല്‍പ്പം പുളിയുമുല്ല ഒരു കിടിലൻ ഉള്ളി ചമ്മന്തിയുടെ റെസിപ്പി നോക്കിയാലോ?

നല്ല എരിവും അല്‍പ്പം പുളിയുമുല്ല ഒരു കിടിലൻ ഉള്ളി ചമ്മന്തിയുടെ റെസിപ്പി നോക്കിയാലോ? ഇന്ന് ഉച്ചയ്ക്ക് ഊണിന് ഈ ചമ്മന്തിയാവട്ടെ.

ആവശ്യമായ ചേരുവകള്‍

  • എള്ളെണ്ണ- 2 ടേബിള്‍സ്പൂണ്‍
  • ചുവന്നുള്ളി- 20
  • വെളുത്തുള്ളി- 8
  • വറ്റല്‍മുളക്- 5
  • വാളന്‍പുളി- ചെറിയ കഷ്ണം
  • കടുക്- 1/2 ടീസ്പൂണ്‍
  • ഉഴുന്ന് പരിപ്പ്- 1/2 ടീസ്പൂണ്‍
  • കറിവേപ്പില- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് രണ്ട് ടേബിള്‍സ്പൂണ്‍ എള്ളെണ്ണ ചേര്‍ത്ത് ചൂടാക്കുക. അതിലേക്ക് 20 ചുവന്നുള്ളി ചെറുതായി അരിഞ്ഞതു ചേര്‍ത്ത് അരച്ചെടുക്കാം. എട്ട് വെളുത്തുള്ളി, അഞ്ച് വറ്റല്‍മുളക് എന്നിവ ഉള്ളയിലേക്ക് ചേര്‍ക്കാം. കുറച്ച് കറിവേപ്പിലയും നെല്ലിക്ക വലിപ്പത്തിലുള്ള വാളന്‍പുളിയും ചേര്‍ക്കാം. ഉള്ളിയുടെ നിറം മാറി വരുന്നതു വരെ ഇളക്കുക. ശേഷം അടുപ്പണയ്ക്കാം. അതിലേക്ക് രണ്ട് വറ്റല്‍മുളകും ആവശ്യത്തിന് കല്ലുപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കാം. അരയ്ക്കാന്‍ വെള്ളം ചേര്‍ക്കേണ്ടതില്ല. ഒരു പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കാം. അര ടീസ്പൂണ്‍ കടുകും, അര ടീസ്പൂണ്‍ ഉഴുന്നു പരിപ്പും, കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് വറുക്കാം. അരച്ചെടുത്ത ചമ്മന്തിയിലേക്ക് ഇത് ചേര്‍ത്ത് ദോശക്കൊപ്പം കഴിച്ചു നോക്കൂ.