ഹോട്ടല്‍ സ്റ്റൈലില്‍ തന്തൂരി ചിക്കൻ വീട്ടിൽ ഉണ്ടാക്കിയാലോ? വളരെ ഈസിയായി തന്നെ തയ്യാറാക്കാന്‍ സാധിക്കുന്ന തന്തൂരി ചിക്കന്‍ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- കോഴിയിച്ചി (ഒരു കോഴിയെ എട്ട് കഷ്ണങ്ങളാക്കിയത്)- 1 കിലോ
- വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത്- 50 ഗ്രാം
- തൈര്-1/2 കപ്പ്
- മുളക്‌പൊടി- 1 ടീസ്പൂണ്‍
- മസാലപ്പൊടി- 1 ടേബിള്‍സ്പൂണ്‍
- ചെറുനാരങ്ങാ നീര്- 1 ടേബബിള്‍ സ്പൂണ്‍
- എണ്ണ- 2 ടേബബിള്‍ സ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോഴി കഷ്ണങ്ങളില്‍ എല്ലാ ചേരുവകളും നന്നായി പുരട്ടിവയ്ക്കുക. ആ കഷ്ണങ്ങളിലേക്ക് എണ്ണ ഒഴിക്കുക. ഒരു പാത്രത്തില്‍ എണ്ണ പുരട്ടി കഷ്ണങ്ങള്‍ അതില്‍ നിരത്തി പാകം ചെയ്യുക. ഇരുവശവും തവിട്ട് നിറം ആകുന്നത് വരെ വറക്കുക. ഇനി ചൂടോടെ വിളമ്പാം.