പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞിരിക്കുകയാണ്.. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്ന നിഗമനത്തിലാണ് അധികൃതർ. കൃത്യമായ കണക്കെടുപ്പ് നടത്താൻ സംസ്ഥാനങ്ങലുടെ സഹായം കേന്ദ്രം തേടും. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് നിന്ന് പാകിസ്താന്‍ പൗരന്മാർ മടങ്ങണമെന്ന കേന്ദ്രനിർദേശം പാലിക്കാത്തവരെ കാത്തിരിക്കുന്നത് കർശന നിയമ നടപടികളായിരിക്കും.ഇന്ത്യ വിടാത്ത പാകിസ്ഥാനികൾക്ക് മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ ഇത് രണ്ടുമോ നേരിടേണ്ടി വരും.
അട്ടാരി അതിർത്തി വഴി കടന്നവരുടെ കണക്ക് മാത്രമാണ് നിലവിൽ സർക്കാരിൻ്റെ കൈവശമുള്ളത്. 537 പേർ ഇന്ത്യ വിട്ടെന്നാണ് സർക്കാരിൻ്റെ കണക്ക്. അതേസമയം, മെഡിക്കൽ വീസയുടെ കാലാവധി നാളെ കഴിയും. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും വിവരമുണ്ട്. ഇന്നലെ മാത്രം മടങ്ങിയത് 237 പാക് പൗരൻമാരാണ്. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേർക്ക് നൽകിയ നോട്ടീസ് ഇന്ന് പൊലിസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ തങ്ങുന്നവരാണിവർ.
ഭീകരാക്രമണത്തെ തുടര്‍ന്ന് കര്‍ശന നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കി. വാഗ – അട്ടാരി അതിര്‍ത്തി അടിയന്തരമായി അടച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.