Tech

ഐ ഫോണിനെ വെല്ലുന്ന ഐറ്റം! വൺപ്ലസ് 13ടി ലോഞ്ച് ചെയ്തു | OnePlus 13T

6.32 ഇഞ്ച് AMOLED LTPO ഡിസ്പ്ലേയോട് കൂടിയാണ് ഫോണിൻ്റെ രൂപകല്‍പ്പന

വൺപ്ലസ് 13ടി ചൈനയില്‍ ലോഞ്ച് ചെയ്തു.  ഐഫോൺ 16 മോഡലുകളെ പോലും വെല്ലുവിളിക്കാൻ കഴിയുന്ന പ്രീമിയം ഫോണായാണ് പുതിയ വൺപ്ലസ്  മോഡൽ വിപണിയിലേക്ക് എത്തുന്നത്.

വൺപ്ലസ് 13ടിയുടെ വില:

ചൈനയിൽ വൺപ്ലസ് 13ടിയുടെ അടിസ്ഥാന 12GB + 256GB വേരിയന്റിന് CNY 3,399 (ഏകദേശം 39,000 രൂപ) മുതലും 16GB + 1TB മോഡലിന് CNY 4,499 (ഏകദേശം 52,000 രൂപ) ആണ് വില വരുന്നത്. ഏപ്രിൽ 30 മുതൽ ചൈനയിൽ ഈ മോഡലിൻ്റെ വിൽപ്പന ആരംഭിക്കും.

വൺപ്ലസ് 13ടിയുടെ സ്പെസിഫിക്കേഷനുകൾ:

6.32 ഇഞ്ച് AMOLED LTPO ഡിസ്പ്ലേയോട് കൂടിയാണ് ഫോണിൻ്റെ രൂപകല്‍പ്പന. ഇത് അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റും 2,400 nits ബ്രൈറ്റ്നസും ഡോൾബി വിഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. 16GB വരെ റാമും 1TB സ്റ്റോറേജും ഉള്ള സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്.

ക്യാമറ സവിശേഷതകളിലേക്ക് വന്നാല്‍, 50MP പ്രൈമറി സെൻസറും 50MP ടെലിഫോട്ടോ ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണ് വൺപ്ലസ് വാഗ്ദാനം ചെയ്യുന്നത്. ചൈനയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് പതിപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

കൂടാതെ പുതിയ ഐഫോൺ 16 മോഡലിന് സമാനമായുള്ള ക്വിക്ക് കീ ആക്ഷൻ ബട്ടണും ഈ ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. 6,260mAh ബാറ്ററിയാണ് ഫോണിൻ്റെ പവര്‍ ഹൗസ്. അതേസമയം ഫ്ലാഗ്ഷിപ്പ് പതിപ്പിനൊപ്പം 100W പിന്തുണയായിരുന്നെങ്കില്‍ ഈ മോഡലിന് 80W ചാർജിങ്ങിനു‍ള്ള പിന്തുണയാണ് ലഭിക്കുന്നത്.

content highlight: OnePlus 13T