Kerala

വന്യജീവി ആക്രമണം; മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍

വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അമിക്കസ് ക്യൂറി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അമിക്കസ് ക്യൂറി ഇക്കാര്യം പറയുന്നത്.

കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും 10 ലക്ഷം രൂപ വീതം നല്‍കാന്‍ വ്യവസ്ഥയുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയ്ക്കും അര്‍ഹതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടികൾ കൈക്കൊള്ളപ്പെടുമെന്നാണ് പ്രതീക്ഷ.

Latest News