വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ? ക്യാബേജ് പക്കോട റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ക്യാബേജ് കഴുകി വൃത്തിയാക്കിയ ശേഷം കട്ടി കുറഞ്ഞ രീതിയില്‍ നീളത്തില്‍ അരിഞ്ഞെടുക്കുക. ഇനി ഇതിലേക്ക് സവാള അരിഞ്ഞു കൊടുക്കുക. ഇനി ഇതിലേക്ക് പച്ചമുളക്, കറിവേപ്പില, കടലപ്പൊടി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കായപ്പൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ശേഷം ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് മാവ് പരുവത്തില്‍ കുഴച്ചെടുക്കുക. ഇനി ഇത് ചെറിയ ബോള്‍ രൂപത്തില്‍ ഉരുട്ടിയെടുത്ത ശേഷം ചൂടുള്ള എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കാം. വളരെ രുചികരമായ ക്യാബേജ് പക്കോട തയ്യാര്‍.