Celebrities

എന്നും നിന്റേത് മാത്രം! വിവാഹ വാർഷികത്തിൽ ഭാര്യ സുചിത്രയെ ചേർത്തുപിടിച്ച് മോഹൻലാൽ; പോസ്റ്റ് വൈറൽ| Mohanlal

1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്

37-ാം വിവാഹ വാർഷികത്തിൽ ഭാര്യ സുചിത്രയെ ചേർത്തു നിർത്തി ചുംബനം പകർന്ന് മോഹൻലാൽ. ചിത്രം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെച്ചിട്ടുണ്ട്. എന്നും നിന്നോട് കടപ്പെട്ടിരിക്കുന്നു, എന്നും നിന്റേത് എന്നാണ് പോസ്റ്റിൽ മോഹൻലാൽ എഴുതിയിരിക്കുന്നത്.

അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിന്റെ അഭിനയം കണ്ടത് മുതൽ തനിക്ക് അദ്ദേഹത്തിനോട് ഇഷ്ടം തോന്നിയിരുന്നവെന്നും മോഹൻലാലിന് ആ സമയത്ത് സ്ഥിരമായി കാർഡുകൾ അയക്കാറുണ്ടായിരുന്നുവെന്നും സുചിത്ര ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

content highlight: Mohanlal