വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ ബോണ്ട ഉണ്ടാക്കിയാലോ? രുചികരമായ ഉരുളക്കിഴങ്ങ് ബോണ്ടയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഉരുളകിഴങ്ങ് പ്രഷര്‍ കുക്കറില്‍ ഇട്ടു അല്‍പം വെള്ളം ഒഴിച്ച് 3 വിസില്‍ വരുന്നതു വരെ വേവിക്കുക. ആറിയ ശേഷം തോലു കളഞ്ഞ് ഉടച്ചു വെക്കുക. ഉള്ളിയും, ഇഞ്ഞിയും, പച്ചമുളകും ചെറുതായി അരിഞ്ഞു വെക്കുക. ഒരു ചീനച്ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഇട്ടു വഴറ്റുക. നിറം മാറും മുമ്പേ കറിവേപ്പിലയും മഞ്ഞപ്പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തി ഇളക്കി ഉടച്ചു വെച്ച ഉരുളകിഴങ്ങും ചേര്‍ത്തി നന്നായി ഇളക്കി തീയില്‍ നിന്നും മാറ്റി വെക്കുക. ആറിയ ശേഷം വലിയ നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കുക. ഒരു പാത്രത്തില്‍ കടലമാവും, അരിപ്പൊടിയും, ഉപ്പും, മുളകുപൊടിയും, കായപ്പൊടിയും, സോഡാപ്പൊടിയും കുറച്ചു വെള്ളവും ചേര്‍ത്തി ദോശ മാവു പരുവത്തില്‍ കലക്കി വെക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാവാന്‍ വെക്കുക. തീ കുറച്ച് ഉരുളകള്‍ ഓരോന്നായി കലക്കി വെച്ച മാവില്‍ മുക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.