Food

ഈ ചമ്മന്തി പൊടി ഉണ്ടെങ്കിൽ വയറുനിറയെ ചോറുണ്ണാം

വയറു നിറയെ ചോറുണ്ണാൻ ഈ ചമ്മന്തിപൊടി മാത്രം മതി. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ചമ്മന്തിപൊടിയുടെ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • തേങ്ങ
  • ചെറിയ ഉള്ളി
  • ഇഞ്ചി
  • കുരുമുളക്
  • വറ്റല്‍മുളക്
  • കറിവേപ്പില
  • വാളന്‍പുളി
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ചീനിച്ചട്ടി ചൂടാക്കുക. ചൂടായ ചീനിച്ചട്ടിയിലേക്ക് തേങ്ങ ചിരകിയതും കൊച്ചുള്ളി അരിഞ്ഞതും ഇഞ്ചി, കുരുമുളക്, വറ്റല്‍മുളക് കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ല പോലെ ഇളക്കി മൂപ്പിച്ചെടുക്കുക. തേങ്ങ മൂത്ത് ബ്രൗണ്‍ കളര്‍ ആകുമ്പോഴേക്കും തീ ഓഫ് ചെയ്യണം. ശേഷം ഒരു മിക്സിയുടെ ജാര്‍ എടുത്ത് അതിലേക്ക് വാളന്‍പുളി, ഉപ്പ് വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് നല്ല പോലെ ഒന്ന് പിടിച്ചെടുക്കണം. ശേഷം ഇതിലേക്ക് നമ്മള്‍ വറുത്ത് മൂപ്പിച്ചു വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് രണ്ടാമത് ഒന്നു കൂടി നല്ലപോലെ അടിച്ചെടുക്കണം. നല്ല രുചികരമായ ചമ്മന്തിപ്പൊടി തയ്യാര്‍.