Kerala

ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനംതുടങ്ങി ക്ലൗഡ്ഹൗസ് ടെക്നോളജീസ്

തൃശൂര്‍: ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സെര്‍വര്‍ മാനേജ്മെന്‍റും സിസ്റ്റം അഡ്മിനിസ്ട്രേഷനുമടക്കമുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ക്ലൗഡ്ഹൗസ് ടെക്നോളജീസ് ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു.

അമേരിക്കയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ക്ലൗഡ്സ്റ്റിക് കമ്പനിയും ക്ലൗഡ്ഹൗസ് സ്റ്റാര്‍ട്ടപ്പിന്‍റേതായുണ്ട്. മൊബൈല്‍ ആപ്പ്, ഇആര്‍പി & വെബ് ആപ്പ് ഡെവലപ്മന്‍റ്, യുഐ/യുഎക്സ് ഡിസൈന്‍, ക്ലൗഡ് സേവനങ്ങള്‍, സെര്‍വര്‍ മാനേജ്മെന്‍റ്, വെബ്ഹോസ്റ്റിംഗ് എന്നീ സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്.

നിലവില്‍ 100 ലധികം രാജ്യങ്ങളില്‍ നിന്നു ക്ലൗഡ്ഹൗസിന് ഉപഭോക്താക്കളുണ്ട്. 18 ജീവനക്കാരുമായാണ് കമ്പനി ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 30 ലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ലൗഡ്ഹൗസ് എംഡി അശ്വിന്‍ മോഹനന്‍ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് തുടക്കകാലത്ത് ചെലവേറിയതും സാങ്കേതികവൈദഗ്ധ്യവും ഏറെ ആവശ്യമുള്ള ജോലിയാണ് സിസ്റ്റം അഡ്മിനിസ്ട്രേഷനും സെര്‍വര്‍ മാനേജ്മെന്‍റും. കുറഞ്ഞ ചെലവില്‍ ഈ സേവനം പ്രദാനം ചെയ്യുകയാണ് ക്ലൗഡ്ഹൗസ് ചെയ്യുന്നതെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി.

Latest News