പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗം 40 മിനിറ്റോളം നീണ്ടു.
സൈനിക നീക്കങ്ങൾക്ക് പുറമേ സുരക്ഷ, സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ എന്നിവ രാജ്‍നാഥ് സിംഗ് യോഗത്തിൽ വിശദീകരിച്ചു. രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കാമെന്ന് തീവ്രവാദികളും അതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന വരും കരുതിയിരുന്നു. എന്നാൽ ഒറ്റക്കെട്ടായി രാജ്യം അതിനെ നേരിട്ടു എന്നും പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് പറഞ്ഞു .