Food

ഉച്ചയ്ക്ക് ഊണിന് വെണ്ടയ്ക്ക വെച്ച് ഒരു സൈഡ് ഡിഷ് ഉണ്ടാക്കിയാലോ?

ഉച്ചയ്ക്ക് ഊണിന് വെണ്ടയ്ക്ക വെച്ച് ഒരു സൈഡ് ഡിഷ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മെഴുക്കു പുരട്ടി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • വെണ്ടയ്ക്ക
  • സവാള
  • കുരുമുളകുപൊടി
  • കറിവേപ്പില
  • മഞ്ഞൾപൊടി
  • വെളിച്ചെണ്ണ
  • കടുക്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ വെണ്ടയ്ക്ക തീരെ ചെറുതല്ലാത്ത രീതിയിൽ മുറിച്ചെടുക്കാം. സവാള ചെറുതായി അരിഞ്ഞെടുക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിന് ശേഷം ഇതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കാം. ചൂടായി വരുമ്പോൾ അല്പം കടുക് ഇട്ട് പൊട്ടിച്ചെടുക്കണം. ശേഷം ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കാം. നല്ലതുപോലെ റോസ്റ്റ് ചെയ്ത് ഗോൾഡൻ നിറമാകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് ഇതിലേക്ക് അല്പം മഞ്ഞൾപൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം.

പൊടികൾ മൂത്തുകഴിയുമ്പോൾ ഇതിലേക്ക് അരിഞ്ഞ് മാറ്റി വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് നല്ലതുപോലെ ഒന്ന് ഇളക്കി എടുക്കാം. പാകത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അടച്ചുവെച്ച് വേവിച്ചെടുക്കാം. വെന്തു വരുമ്പോൾ അല്പം കൂടി കുരുമുളകുപൊടി വിതറിയതിനുശേഷം രണ്ട് മിനിറ്റ് കൂടി ചൂടാക്കി വാങ്ങി വയ്ക്കാം. വളരെ രുചികരമായ വെണ്ടയ്ക്ക മെഴുക്കുപുരട്ടി റെഡി.