Kerala

പൊട്ടിയത് പടക്കം ആക്കി മാറ്റാൻ പൊലീസ് അധികാരികൾ ഗൂഢാലോചന നടത്തി; ആരോപണവുമായി ശോഭാ സുരേന്ദ്രൻ

പൊലീസിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. വീടിന് എതിർവശത്തുണ്ടായ പൊട്ടിത്തെറി ആസൂത്രിതമാണെന്നും പൊട്ടിയത് പടക്കം ആക്കി മാറ്റാൻ പൊലീസ് അധികാരികൾ ഗൂഢാലോചന നടത്തിയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

രണ്ടുപേർ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശോഭാ സുരേന്ദ്രൻ പുറത്തുവിട്ടു. ബോംബ് പൊട്ടിയെന്ന് കാണിച്ച് ഞാൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പൊലീസ് എനിക്ക് നോട്ടീസ് നൽകുകയോ എന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശ്ശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കം പോലും ആവില്ലെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ, എസിപിക്ക് തന്നോട് കാലങ്ങളായി പ്രത്യേക സ്നേഹമുണ്ടെന്നും പരിഹസിച്ചു.

ഫോറൻസിക് സംഘം അടക്കം നടത്തിയ പരിശോധനയിൽ പൊട്ടിത്തെറിച്ചത് ഗുണ്ടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ വാദം തള്ളിയാണ് ശോഭാ സുരേന്ദ്രൻ വീണ്ടും രംഗത്തെത്തിയത്.

 

Latest News