Kerala

എസ്എസ്എൽസി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ചരിത്ര സത്യങ്ങൾ ഒഴിവാക്കിയുള്ള പാഠ പുസ്തകങ്ങൾ പുറത്തിറക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ നിലപാട് കേരള സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിന് വേണ്ടിയുള്ള നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News