കോഴിക്കോട് താമരശ്ശേരി ചുരത്തിൽ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന് രാവിലെ 11.50ഓടെയാണ് സംഭവം ഉണ്ടായത്. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ റോഡിൻ്റെ ഭാഗത്തെ കൂറ്റൻ പാറയാണ് അടര്‍ന്ന് റോഡിലേക്ക് വീണത്.
പാറ ഇളകി വീണതോടെ ഇതോടൊപ്പമുള്ള പാറക്ഷണങ്ങളും മണ്ണുമെല്ലാം റോഡിലേക്ക് വീണു. സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
പാറ റോഡിലേക്ക് വീണപ്പോള്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.