Automobile

കുഞ്ഞൻ ഇവിയുമായി ജീപ്പ്; മൈലേജ് കേട്ട് ഞെട്ടി വണ്ടിപ്രാന്തന്മാർ | Jeep TO3 EV

ഒറ്റ ചാർജിൽ 265 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്കാണിത്

ഇന്ന് ഇലക്ട്രിക്ക് വാഹനങ്ങളാണ് എല്ലാവർക്കും വേണ്ടത്. ടാറ്റയും എംജിയും തുടങ്ങി ബിവൈഡിയും ടെസ്ലയും വരെ ഓരോ ദിവസവും പുതിയ മോഡലുകളെത്തിക്കുകയാണ്. ഇപ്പോഴിതാ പുതിയൊരു കുഞ്ഞൻ കൂടിയെത്തിയിരിക്കുകയാണ്. ജീപ്പിന്റേയും സിട്രണിന്റെയും കമ്പനിയായ സ്റ്റെല്ലാന്റിസാണ് അവരുടെ സബ്-ബ്രാൻഡായ ലീപ്മോട്ടോറുമായി ഇന്ത്യൻ വാഹനവിപണി കീഴടക്കാനായി എത്തുന്നത്

ബ്രാൻഡിന്റെ വാഹന നിരയിൽ T03, B10, C10, C10 റീവ് എന്നിങ്ങനെ നാല് ഇലക്ട്രിക് കാറുകളാണുള്ളത്. ഇതിൽ ഏത് മോഡലാവും ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ലീപ്മോട്ടറിന്റെ എൻട്രി ലെവൽ കാറായ T03 ഇവിയാണ് വരികയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ടാറ്റ ടിയാഗോ, സിട്രൺ eC3 തുടങ്ങിയ എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്കുകൾക്കാണ് ഈ വാഹനം വെല്ലുവിളിയുയർത്തുക. ഒറ്റ ചാർജിൽ 265 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്കാണിത്. 37.3 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വെറും 36 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

95 bhp കരുത്തു‍ള്ള T03 ഇവിയിലെ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് കാറിന് വെറും 12.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. കെഡിഡിഐ 3.0 വോയ്സ് റെക്കഗ്നിഷനും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളുമുള്ള ബ്രാന്‍ഡിന്റെ അത്യാധുനിക ഒഎസ് ഇന്റലിജന്റ് കാര്‍ സംവിധാനവും ലീപ്മോട്ടോർ T03 ഹാച്ച്ബാക്കിലുണ്ട്. ഒറ്റ ചാർജിൽ 265 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്കാണിത്.

content highlight: Jeep TO3 EV