മലയാളികൾക്ക് വളരെ സുപരിചിതയായ താരമായി മാറിയിരിക്കുകയാണ് ഇന്ന് കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി വലിയൊരു ആരാധകനിരയെയും വിമർശനനിരയെയും താരം സ്വന്തമാക്കിയിട്ടുണ്ട്. സുധിയുടെ മരണത്തിനുശേഷം അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു രേണു ചെയ്തത് ഇതിനുശേഷമാണ് വളരെയധികം വിമർശനാത്മകമായ കമന്റുകളും മറ്റും താരത്തിന് ഏൽക്കേണ്ടതായി വന്നത്
ഇപ്പോൾ സുധിയുടെ ഗന്ധമുള്ള സ്പ്രേ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്
കൂടുതൽ ആളുകളും കമന്റ് ചെയ്യുന്ന ഒരു പ്രധാന കാരണം എന്നത് സുധി ചേട്ടന്റെ സ്പ്രേ ഉപയോഗിക്കാറില്ല സുധി ചേട്ടന്റെ സ്പ്രേ തീർന്നു എന്നൊക്കെ പലരും ചോദിക്കുന്നുണ്ട് എന്റെ പ്രിയപ്പെട്ട മനുഷ്യരെ നിങ്ങൾ ഒന്നു മനസ്സിലാക്കൂ ആ സ്പ്രേ അടിച്ചു കൊണ്ട് നടക്കാൻ പറ്റുന്ന സ്പ്രേ അല്ല. അത് അടിച്ചു കൊണ്ട് നടക്കാൻ പറ്റില്ല അതിന്റെ മണം അടിച്ചാൽ നിങ്ങളൊക്കെ ഇവിടെ നിന്നും ഓടും അതുപോലെയുള്ള മണമാണ് അത് ഞങ്ങൾക്ക് കുറച്ചു പേർക്ക് മാത്രം അറിയാവുന്ന മണമാണ്
എനിക്കും കിച്ചുവിനും ഒക്കെ അറിയാവുന്ന സുധിയേട്ടന്റെ മണം സുധിയേട്ടൻ പ്രോഗ്രാമൊക്കെ കഴിഞ്ഞ് വിയർത്ത് ഇരിക്കുന്ന സമയത്ത് ഷർട്ട് ഒക്കെ അവിടെ അഴിച്ചിട്ട തിനുശേഷം ഉള്ള ഒരു ഗന്ധമുണ്ട് ആ ഗന്ധം.. അല്ലാതെ അത് അടിച്ചു കൊണ്ട് നടക്കാൻ പറ്റുന്ന സ്പ്രേ ഒന്നുമല്ല സുധി ചേട്ടനെ ഓർക്കുമ്പോൾ അത് അടിക്കും കുറച്ച് സമയം അത് മണത്ത് നോക്കും അങ്ങനെ മാത്രമാണ് ഉള്ളത് എന്നും പറയുന്നുണ്ട് താരം