Celebrities

ലക്ഷ്മി നക്ഷത്ര പറഞ്ഞതിനെ കുറിച്ച് രേണു സുധിയുടെ പ്രതികരണം

കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ്കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന വിഷയം. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് താരത്തെ കുറിച്ചാണ്. ഇപ്പോൾ താരം ലക്ഷ്മി നക്ഷത്ര പറഞ്ഞ ചില സംഭവങ്ങളെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. കഴിഞ്ഞദിവസം കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ കുറിച്ച് ചോദിച്ചപ്പോൾ അതിന് മറുപടി നൽകുന്ന ലക്ഷ്മി നക്ഷത്രയുടെ ഒരു വീഡിയോ വൈറലായി മാറിയിരുന്നു

 

രേണുവിന്റെ ഫോട്ടോ ഷൂട്ടുകളെ കുറിച്ച് ഒക്കെ എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോഴാണ് അത് അവരുടെ ഇഷ്ടമാണ് അവരുടെ ജീവിതത്തിൽ നമ്മൾ എന്ത് അഭിപ്രായം പറയാനാണ് എന്ന് ലക്ഷ്മി നക്ഷത്ര പറയുന്നത് . അതിനെക്കുറിച്ച് രേണുവിന് എന്താണ് പറയാനുള്ളത് എന്ന് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ ചോദിച്ചപ്പോൾ താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

 

അത് ആ കുട്ടി പറഞ്ഞത് തന്നെയല്ലേ യഥാർത്ഥ മറുപടി എന്താണ് മറ്റുള്ളവർ പറയേണ്ടത്, അത് ആ കുട്ടി മാത്രമല്ല എല്ലാവരും അങ്ങനെ തന്നെയാണ് പറയുന്നത് അതൊക്കെ എന്റെ ഇഷ്ടമാണ് എന്ന് ഞാനാണ് ആ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്.. ലക്ഷ്മി നക്ഷത്ര പറഞ്ഞതിൽ എന്താണ് തെറ്റ് എന്നും രേണു സുധി ചോദിക്കുകയും ചെയ്തു. നിരവധി ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഒക്കെ അഭിനയിക്കുന്നുണ്ട് ഇപ്പോൾ താരം. ആളുകളുടെ വിമർശനങ്ങൾ ഒന്നും തന്നെ തന്നെ ബാധിക്കുന്നില്ല എന്നാണ് രേണു സുധി വ്യക്തമാക്കുന്നത്