കൊല്ലം ഓയൂരിൽ സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട തുഷാരയുടെ ഭർത്താവ് ചന്തു ലാൽ, ഇയാളുടെ മാതാവ് ഗീതാ എന്നിവർക്കാണ് ജീവപര്യന്തം.
കൊല്ലം ജില്ലാ കോടതിയുടേതാണ് വിധി.2019 മാർച്ച് 21നാണ് കരുനാഗപ്പള്ളി സ്വദേശി തുഷാര മരിച്ചത്. ഭർത്താവ് ചന്തുലാൽ ഭർതൃമാതാവ് ഗീതാലാൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.