തരുൺമൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ നായകനായ എത്തിയ തുടരും എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി കഴിഞ്ഞു ഈ ചിത്രത്തെ കുറിച്ചാണ് ഇന്ന് കേരളം സംസാരിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യത്തിനുശേഷം എത്തിയ മോഹൻലാലിന്റെ ഒരു മികച്ച ത്രില്ലർ ചിത്രം എന്ന സവിശേഷത തന്നെയാണ് ഈ ചിത്രത്തിന് സ്വന്തമായി ഉള്ളത്. വലിയൊരു ആരാധകനിരയെ തന്നെയാണ് ഈ ഒരു ചിത്രത്തിലൂടെ തരുണും സ്വന്തമാക്കിയിട്ടുള്ളത് . പഴയ മോഹൻലാലിനെ തിരികെ തന്നതിന് നന്ദി എന്നാണ് എല്ലാവരും തരുണിനോട് പറയുന്നത്
ഇപ്പോഴിതാ രാഹുൽ മാങ്കൂട്ടത്തിൽ ഈ ഒരു സിനിമ കണ്ടതിനുശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
ഈ വീഡിയോയിൽ രാഹുൽ പറയുന്നത് ഇങ്ങനെയാണ് കുറച്ചധികം നാളുകൾക്ക് മുൻപ് തരുൺമൂവർത്തി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു മോഹൻലാൽ ഒരു സ്പ്ലെൻഡർ ഓടിക്കുന്ന ചിത്രമായിരുന്നു. അതിനോടൊപ്പം തന്നെ എമ്പുരാൻ എന്ന ചിത്രത്തിലെ ലാലേട്ടന്റെ ഹെലികോപ്റ്ററിൽ അരികിൽ നിൽക്കുന്ന ഒരു ചിത്രവും ആ സമയത്ത് ഞാൻ കമന്റ് ചെയ്തിരുന്നു സ്‌പ്ലെണ്ടർ ഒരിക്കലും ചതിക്കില്ല ആശാനേ എന്ന്.
ചതിച്ചില്ല എന്നുമാത്രമല്ല ഒരുപിടി മുൻപിലേക്ക് എത്തിയത് ആണ് എനിക്ക് തോന്നിയത് എന്നും പറഞ്ഞു കൊണ്ടാണ് രാഹുൽ ഇപ്പോൾ ഈ സിനിമയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ ചിത്രത്തിൽ മോഹൻലാലിന്റെ അഴിഞ്ഞാട്ടം തന്നെയാണ് കാണാൻ സാധിച്ചിരിക്കുന്നത് അല്ലെങ്കിൽ താണ്ഡവം ഞാനെന്തു പറഞ്ഞാലും അത് പോകും. അതുകൊണ്ടാണ് ഞാൻ ഒന്നും പറയാതെ ഇരിക്കുന്നത്