1983 ബാച്ചിലെ ഓൾഡ് ബോയ്സ് അസോസിയേഷൻ (OBA) പൂർവ്വ വിദ്യാർത്ഥികൾ അവരുടെ മാതൃസ്ഥാപനമായ കഴക്കൂട്ടം സൈനിക് സ്കൂളിൽ ഇന്ന് (ഏപ്രിൽ 28) സന്ദർശനം നടത്തി. സ്കൂളിന്റെ പാരമ്പര്യത്തെ ആദരിച്ചും വീരമൃത്യു വരിച്ചവരെ അഭിവാദ്യം ചെയ്തും സ്‌മൃതി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയുമാണ് ദിനാചരണ നടപടികൾ ആരംഭിച്ചത്. തുടർന്ന് ക്ലാസ് മുറികളിലൂടെയും ലബോറട്ടറികളിലൂടെയും അവരുടെ രൂപീകരണ വർഷങ്ങളുടെ പ്രിയപ്പെട്ട ഓർമ്മകൾ ഉണർത്തുന്ന സന്ദർശനമായി.
ദക്ഷിണ വ്യോമസേനാ മേധാവിയും കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായഎയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ, സ്കൂൾ കാമ്പസിന്റെ ഗംഭീരമായ പെയിന്റിംഗ് അനാച്ഛാദനം ചെയ്തത് ചടങ്ങിൽ ശ്രദ്ധേയമായി. എയർ മാർഷലിന്റെ പ്രിയപ്പെട്ട സ്ഥാപനത്തിന് ആദരവ് അർപ്പിക്കുന്ന ഈ കലാസൃഷ്ടി, പൂർവ്വ വിദ്യാർത്ഥിയും സ്കൂളും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിന്റെ കാലാതീതമായ ഓർമ്മപ്പെടുത്തലായി നിലകൊള്ളും.
ഈ സംഗമം, ഇന്നത്തെ സ്കൂൾ സമൂഹത്തിന് പ്രശസ്തരായ മുൻ കേഡറ്റുകളുമായി സംവദിക്കുന്നതിനുള്ള പ്രചോദനാത്മകമായ ഒരു വേദിയായി വർത്തിച്ചു. അവരുടെ വിജയഗാഥകളും ചിന്തകളും കേഡറ്റുകളിൽ ആഴത്തിൽ പ്രതിധ്വനിച്ചു, 2023 മെയ് മുതൽ ലോക്കൽ ബോർഡ് ഓഫ് അഡ്മിനിസ്ട്രേഷന്റെ ചെയർമാനായി സേവനമനുഷ്ഠിക്കുന്ന എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, സ്കൂൾ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു.
CONTENT HIGH LIGHTS; Alumni of the 1983 batch visited Kazhakoottam Military School