കൊച്ചി: ചെന്നൈയില്‍ നടന്ന റിന്യൂ എക്‌സ് 2025ല്‍ ആധുനിക സോളാര്‍ നിര്‍മാണ സംവിധാനങ്ങള്‍ അവതരിപ്പിച്ച് രാജ്യത്ത് അതിവേഗം വളരുന്ന മോഡ്യൂള്‍ നിര്‍മാണ കമ്പനികളില്‍ ഒന്നായ സാത്വിക് ഗ്രീന്‍ എനര്‍ജി.
വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, യൂട്ടിലിറ്റി സ്‌കെയില്‍ പദ്ധതികള്‍ എന്നിവയ്ക്ക് അനുയോജ്യമായ എന്‍-ടോപ്‌കോണ്‍, എന്‍-ടോപ്‌കോണ്‍ ജി12 ആര്‍ സോളാര്‍ ഉപകരണങ്ങളാണ് റിന്യൂഎക്‌സില്‍ കമ്പനി പ്രദര്‍ശിപ്പിച്ചത്. എഞ്ചിനീയറിങ്, ശേഖരണം, നിര്‍മാണം, ഉപരിതലത്തിലുള്ളതും മേല്‍ക്കൂരയിലുള്ളതുമായ സോളാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയവ ഉള്‍പ്പെടുന്ന ടേണ്‍കീ ഇപിസി സൗകര്യങ്ങളും കമ്പനി ഉയര്‍ത്തിക്കാട്ടി. മോണോഫേഷ്യല്‍, ബയോഫേഷ്യല്‍ രീതികളില്‍ ഇവ ലഭ്യമാണ്.
ഇന്ത്യയില്‍ അതിവേഗം വളരുന്ന മോഡ്യൂള്‍ നിര്‍മാണ കമ്പനികളില്‍ ഒന്നും രാജ്യത്തെ സൗരോര്‍ജ്ജ വിപണിയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നുമാണ് സാത്വിക് ഗ്രീന്‍ എനര്‍ജി. പോളി ക്രിസ്റ്റലൈന്‍ സെല്‍ സാങ്കേതികവിദ്യ, മോണോ ക്രിസ്റ്റലൈന്‍ സാങ്കേതികവിദ്യ, ബൈഫേഷ്യല്‍ സാങ്കേതികവിദ്യ, എം 12 സാങ്കേതികവിദ്യ, ആധുനിക ടണല്‍ ഓക്‌സൈഡ് പാസ്സിവേറ്റഡ് കോണ്‍ടാക്ട് സാങ്കേതികവിദ്യ എന്നിവയില്‍ അധിഷ്ഠിതമായ മോഡ്യൂളുകള്‍ ലഭ്യമാക്കുന്നതിലൂടെ ഊര്‍ജ്ജനഷ്ടം കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും വഴിയൊരുക്കുന്നു.
2025 ഫെബ്രുവരി 28ലെ കണക്കുകള്‍ പ്രകാരം സാത്വിക് സോളാറിന്റെ ഏകദേശം 3.8 ജിഗാവാട്ട് മോഡ്യൂളുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഹരിയാനയിലെ അംബാലയില്‍ ആകെ 7,24,225 ചതുരശ്ര അടിയിലായി മൂന്നു മോഡ്യൂള്‍ നിര്‍മാണ സംവിധാനങ്ങളാണ് കമ്പനിയ്ക്കുള്ളത്. ഒരു സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മോഡ്യൂള്‍ നിര്‍മാണ സംവിധാനമാണിത്.
ദക്ഷിണേന്ത്യയിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സൗരോര്‍ജ്ജ വിപണിയില്‍ ഏര്‍പ്പെടാനുള്ള സംവിധാനങ്ങളാണ് റിന്യൂ എക്‌സ് ലഭ്യമാക്കിയതെന്ന് സാത്വക് ഗ്രീന്‍ എനര്‍ജി സിഇഒ പ്രശാന്ത് മാത്തൂര്‍ പറഞ്ഞു. തങ്ങളുടെ സോളാര്‍ മോഡ്യൂളുകളും ഇപിസി ശേഷിയും അവതരിപ്പിക്കുന്നതില്‍ അതിയായ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒ ആന്റ് എം, ഇപിസി മോഡ്യൂള്‍ നിര്‍മാണം ശേഷിയുള്ള ഏതാനും ചില സമ്പൂര്‍ണ സേവന ദാതാക്കളില്‍ ഒന്നാണ് സാത്വിക് ഗ്രീന്‍ എനര്‍ജി. സെല്‍ നിര്‍മാണ സംവിധാനം, സോളാര്‍ പമ്പ് നിര്‍മാണം തുടങ്ങിയവ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. 2024 സാമ്പത്തിക വര്‍ഷം 69.12 മെഗാവാട്ട് ഇന്‍സ്റ്റാള്‍ ചെയ്ത രാജ്യത്തെ മുന്‍നിര ഇപിസി കമ്പനികളില്‍ ഒന്നാണിത്. ഇന്ത്യ, വടക്കന്‍ അമേരിക്ക, ആഫ്രിക്ക, തെക്കന്‍ ഏഷ്യ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ കമ്പനിയുടെ സാന്നിധ്യമുണ്ട്.