കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വാച്ച് ബ്രാൻഡുകളിലൊന്നായ സൊനാറ്റ സ്വർണ വാച്ച് ശേഖരമായ സൊനാറ്റ ഗോൾഡ് വിപണിയിലവതരിപ്പിച്ചു. ഈ ശേഖരത്തിലെ ഓരോ വാച്ചിന്‍റയും ഡയലിൽ 0.15 ഗ്രാം തൂക്കമുള്ള തനിഷ്‌കിന്‍റെ 22 കാരറ്റ് സ്വർണ്ണ നാണയം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ വാച്ചുകളുടെ ഓരോ വിശദാംശങ്ങളിലും കരകൗശല വൈദഗ്ദ്ധ്യത്തിന്‍റയും പാരമ്പര്യത്തിന്‍റെയും രൂപകൽപ്പനയുടെയും മികവ് ദൃശ്യമാണ്.
രൂപഭംഗിയും പ്രവർത്തന മികവും ഒത്തുചേരുന്ന സൊനാറ്റ ഗോൾഡ് വാച്ചുകള്‍ ഉപയോക്താക്കള്‍ക്ക് വ്യക്തിപരമായ ശൈലി പ്രകടിപ്പിക്കാനുള്ള അവസരമാണ് നൽകുന്നത്. സമൃദ്ധിയുടെയും പുതിയ തുടക്കങ്ങളുടെയും സമയമായ അക്ഷയ തൃതീയയിൽ, സമ്മാനമായി നൽകുന്നതിന് ഏറ്റവും അനുയോജ്യമാണ് സൊനാറ്റ ഗോൾഡ്.
സ്ലീക്ക് കേസ് ഡിസൈൻ, ലാക്വേർഡ് ഹൈ-പോളിഷ് ബ്ലാക്ക് ഡയൽ, എംബഡഡ് ഗോൾഡ് കോയിൻ, ഒറിജിനൽ ലെതർ സ്ട്രാപ്പ് എന്നിവയാണ് സൊനാറ്റ ഗോൾഡ് വാച്ച് ശേഖരത്തിന്‍റെ മറ്റ് സവിശേഷതകള്‍.
സൊണാറ്റ ഗോൾഡ് വെറുമൊരു വാച്ച് മാത്രമല്ലന്നും അതൊരു അനുഭവമാണെന്നും സൊണാറ്റ ബ്രാൻഡ് ഹെഡ് പ്രതീക് ഗുപ്‌ത പറഞ്ഞു. ഈ വാച്ചുകൾ ഡിസൈനിനെ വിലമതിക്കുന്നവർക്കുള്ളതാണ്. സ്വർണ്ണത്തിന്‍റെ സൂക്ഷ്‌മവും ശക്തവുമായ ആവിഷ്‌കാരമാണ് സൊണാറ്റ ഗോൾഡ് എന്നും അദ്ദേഹം പറഞ്ഞു.
പുരുഷൻമാർക്കും സ്ത്രീകള്‍ക്കുമായുള്ള രണ്ട് മനോഹരമായ വേരിയന്‍റുകളിൽ സൊണാറ്റ ഗോൾഡ് ലഭ്യമാണ്. 5,695 മുതൽ 5,995 രൂപ വരെയാണ് വില. www.sonatawatches.in, അംഗീകൃത റീട്ടെയിലർമാർ, ടൈറ്റൻ വേൾഡ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ സൊണാറ്റ ഗോൾഡ് വാച്ചുകള്‍ ലഭ്യമാണ്.