കൊച്ചി: ചെറുകിട സംരംഭങ്ങളുടെ മൂലധന സ്വരൂപം, പ്രാരംഭ ഓഹരി വിൽപന എന്നിവയ്ക്ക് ആവിശ്യമായ സഹായങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഓഫ് ഇൻവെസ്റ്റ്മെന്റ് ബാങ്കേഴ്സ് ഓഫ് ഇന്ത്യയുടെ (എഐബിഐ) നേതൃത്വത്തിൽ കൊച്ചിയിൽ രണ്ടാമത് സൂക്ഷ്മ ചെറുകിട സംരംഭകത്വ കോൺക്ലേവ് (എസ്എംഇ) സംഘടിപ്പിച്ചു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കോൺക്ലേവിൽ ഈ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഇന്ത്യൻ മൂലധന വിപണിയുടെ പ്രവർത്തനവും സുതാര്യതയും, ചെറുകിട സംരംഭങ്ങൾക്ക് മൂലധന വിപണിയിൽ എങ്ങനെ മുന്നേറാം, സിഎ പ്രൊഫഷണലുകൾക്ക് ഓഹരി വിപണിയിലുള്ള അനന്ത സാധ്യതകളും അവസരങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ ചർച്ചകൾ നടന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട സംരംഭങ്ങൾക്ക് ശരിയായ ദിശയിൽ മുന്നേറുന്നതിനുള്ള പാത ഒരുക്കുകയാണ് എസ്എംഇ കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് എഐബിഐ സിഇഒ ഡോ. മിലിന്ദ് ദാൽവി പറഞ്ഞു.
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സുസ്‌ഥിര വളർച്ചയ്ക്കും വിജയകരമായ ലിസ്റ്റിംഗിനുംമുള്ള അവബോധം, മാർഗനിർദ്ദേശം, ശാക്തീകരണം എന്നിവയാണ് കോൺക്ലേവിലൂടെ നൽകാൻ ശ്രമിക്കുന്നത്. സാമ്പത്തിക മാനേജ്മെന്റ്, നിക്ഷേപക പ്രതീക്ഷകൾ എന്നിവയുടെ സങ്കീർണതകൾ നേരിടാൻ എസ്എംഇകളെ സഹായിക്കുന്നതിനുള്ള വേദി കൂടിയാണിത്. രാജ്യത്തെ വിവിധയിടങ്ങളിൽ ഇത്തരം കോണ്ക്ലേവുകൾ തുടർന്നും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ. ദീപ് മണി ഷാ – സിജിഎം, സെബി, ശ്രീ. ജിതേന്ദ്ര കുമാർ – ജിഎം,സെബി, ശ്രീ. അങ്കിത് ശർമ്മ – സിആർഒ, എൻഎസ്ഇ, ഡോ. മിലിന്ദ് ദാൽവി – സിഇഒ, എഐബിഐ, ശ്രീമതി. രാധ കീർത്തിവാസൻ – ഹെഡ് ലിസ്റ്റിംഗ് & എസ്എംഇ, ബിഎസ്ഇ, ശ്രീമതി. വെങ്കട്ട്രാഘവൻ എസ്. എംഡി, ഇക്വിറസ് കാപ്പിറ്റൽ (ഡയറക്ടർ, എഐബിഐ), സിഎ. ബാബു എബ്രഹാം കള്ളിവയലിൽ, ഐസിഎഐ സെൻട്രൽ കൗൺസിൽ അംഗം, ശ്രീമതി. പാർവതി മൂർത്തി – എവിപി, എസ്എംഇ ബിസിനസ് ഡെവലപ്മെന്റ്, എൻഎസ്ഇ, സിഎ. ദുർഗേഷ് കുമാർ കബ്ര, സിഎഫ്എംഐപി, ഐസിഎഐ ചെയർമാൻ, ശ്രീ. അലോക് ഹർലാൽക്ക – എംഡി, ഗ്രെറ്റക്സ് കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡ്, സിഎഫ്എംഐപി, വൈസ് ചെയർമാൻ സിഎ. ദയാനിവാസ് ശർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.