വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 7ന്. വത്തിക്കാനിൽ നടന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. 80 വയസ്സിൽ താഴെ പ്രായമുള്ള 135 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുക.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
English Summary: new Pope will commence on May 7th