കപ്പ -2 Kg
തേങ്ങ ചിരകിയത് – 1കപ്പ്
കാന്താരി മുളക് -5 എണ്ണം
ചെറിയ ഉള്ളി -2 എണ്ണം
കറിവേപ്പില
വെളുത്തുള്ളി – 1 അല്ലി
കുരുമുളക് -2 എണ്ണം
മഞ്ഞൾ പൊടി – 1/2 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കപ്പ പൊളിച്ച് കഴുകിയതിനു ശേഷം ചെറിയ കഷണങ്ങളായി കൊത്തി നുറുക്കുക. കപ്പ നികക്കെ വെള്ളം ഒഴിച്ച് വേവിക്കുക. കപ്പ വേകുന്ന സമയത്ത് തേങ്ങയും മറ്റു ചേരുവകകകളും ചേർത്ത് അരപ്പ് തയ്യാറാക്കാം. അരപ്പ് വെള്ളം ചേർക്കാതെ ഒതുക്കിയെടുത്താൽ മതിയാവും. മിക്സിക്കു പകരം അരകല്ല് ഉപയോഗിച്ചാൽ സ്വാദ് കൂടും. കപ്പ നന്നായി തിളച്ച് വെന്തു കഴിയുമ്പോൾ വെള്ളം നന്നായി ഊറ്റിക്കളയുക.ശേഷം അരപ്പും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് സമയം കൂടി അടുപ്പത്ത് വെക്കുക. അടിയിൽ പിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ശേഷം കപ്പയും അരപ്പും ചേർത്ത് കുഴക്കുക.