പച്ചരി – 2 കപ്പ്
ചോറ് – 4 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്.
പച്ചരി മൂന്ന് മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്ത് എടുക്കുക. ഒരു മിക്സിയുടെ ജാറിൽ.അരിയും ചോറും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് അരച്ച് എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഒരു തവി മാവ് ഒഴിച്ച് കൊടുക്കുക. മാവ് ചൂടായി കഴിയുമ്പോൾ നന്നായി പൊന്തി വരും (പെട്ടെന്തിരിച്ചിടരുത്) കുറച്ചു സമയം കഴിയുമ്പോൾ തിരിച്ചിടുക .അപ്പം റെഡി ആയാൽഎണ്ണയിൽ നിന്നും കോരിമാറ്റുക. കൂടുതൽ മൊരിഞ്ഞു കിട്ടാൻ കൂടുതൽ സമയം എണ്ണയിൽ ഇട്ടാൽ മതി.