കൊച്ചി: നിയമവിരുദ്ധമായി പുലിപ്പല്ല് സൂക്ഷിച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് ഉച്ചയ്ക് പെരുമ്പാവൂർ മുൻസിഫ് കോടതിയിലാണ് ഹാജരാക്കുക. പുലിപ്പല്ല് ലോക്കറ്റായി ധരിച്ചതിന് വനം വകുപ്പ് എടുത്ത കേസിലാണ് നടപടി. ലോക്കറ്റ് തമിഴ്നാട്ടിലുള്ള ആരാധകൻ നൽകിയതാണെന്നാണ് വേടൻ നൽകിയ മൊഴി.
അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു മൃഗവേട്ട എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനും മ്യൂസിക് ബാങ്കിലെ എട്ട് സഹപ്രവർത്തകർക്കും സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു.