പാലക്കാട്: പാലക്കാട് ഷൊർണുരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. മൂവരെയും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.
ഷൊര്‍ണൂരിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ മൂവരെയും ഇന്നലെ രാവിലെയാണ് കാണാതായത്. കൂട്ടുകാരികളെ കാണാനെന്ന പേരിലാണ് മൂവരും രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടികൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കാണാതായതായി മനസ്സിലായത്. ബന്ധുക്കൾ ഷോർണൂർ പൊലീസ് സ്റ്റേഷനിലും ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ പെൺകുട്ടികളിൽ രണ്ടു പേർ പാലക്കാട് ഷൊർണൂർ നിവാസികളും ഒരാൾ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയും ആണ്. മൂന്നു പേരും ഷൊർണൂരിൽ ഒരേ വിദ്യാലയത്തിൽ പഠിക്കുന്നവരുമാണ്. ചെറുതുരുത്തി അഡിഷണൽ എസ് ഐ ഇ.വി. സുഭാഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനീത് മോൻ, വനിതാ പോലീസ് ഓഫീസർ പിയുഷ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.