വെജിറ്റേറിയൻ വിഭവങ്ങൾ ഇഷ്ട്ടപെടുന്നവർക്കായിതാ ഒരു കിടിലൻ റെസിപ്പി. ഉഗ്രൻ സ്വാദിൽ തയ്യാറാക്കാവുന്ന കോളിഫ്ലവർ ചിക്കിപ്പൊരിച്ചത്.
ആവശ്യമായ ചേരുവകൾ
- 1. എണ്ണ – അരക്കപ്പ്
- 2. സവാള – രണ്ട്, അരിഞ്ഞത്
- ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
- 3. തക്കാളി – ഒന്ന്, അരച്ചത്
- മല്ലിയില അരിഞ്ഞത് – ഒരു പിടി
- മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
- ഉപ്പ്, മുളകുപൊടി – പാകത്തിന്
- 4. കോളിഫ്ളവർ കൊത്തിയരിഞ്ഞത് – മൂന്നു കപ്പ്
- 5. ചെറുനാരങ്ങാനീര് – ഒരു ചെറുനാരങ്ങയുടെ പകുതിയുടേത്
- 6. ജീരകം വറുത്തു പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചെറുതായി അരിഞ്ഞതു ചേർത്തു ചെറുതീയിൽ മൂപ്പിക്കുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കണം. മൂത്തു തുടങ്ങുമ്പോൾ കോളിഫ്ളവർ കൊത്തിയരിഞ്ഞതും ചേർത്തിളക്കി ചെറുതീയിൽ അടച്ചു വച്ചു വേവിക്കുക. ആവശ്യമെങ്കിൽ അല്പം വെള്ളം തളിച്ചുകൊടുക്കാം. ഏറ്റവു ഒടുവിൽ നാരങ്ങാനീരും ചേർത്ത ജീരകംപൊടി കൊണ്ട് അലങ്കരിച്ചു വിളമ്പാം.