ഇവർ ജന്മം കൊണ്ട് പാക്കിസ്ഥാനികളാണെങ്കിലും ഇന്ത്യൻ മണ്ണിനെ നെഞ്ചിലേറ്റുന്നവരാണ്. ഹൽഗാം ഭീകരാക്രമണത്തിലെ കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് ആഗ്രഹിക്കുന്നവരാണ്. പാക്കിസ്ഥാനിൽ നിന്ന് പാലായനം ചെയ്ത സിന്ധി ഹിന്ദു സമുദായ കുടുംബങ്ങളിൽ ഭൂരിഭാഗവും പേരും ആവശ്യപ്പെടുന്നതും ഇത് തന്നെ.
ആക്രമണത്തിന് മറുപടിയായി ഇന്ത്യ എല്ലാ പാകിസ്ഥാൻ പൗരന്മാരുടെയും വിസ റദ്ദാക്കിയതിനെത്തുടർന്ന് പാകിസ്ഥാനിലേക്ക് തിരിച്ചയക്കപ്പെടുമോ എന്ന ഭയത്തിനിടയിലും ഇന്ത്യൻ പൗരത്വത്തിനായി കാത്തിരിക്കുകയാണിവർ. ദീർഘകാല, ഔദ്യോഗിക അല്ലെങ്കിൽ നയതന്ത്ര വിസകൾ കൈവശമുള്ള പാകിസ്ഥാൻ പൗരന്മാരെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നത് ഇവർക്ക് ആശ്വാസം പകരുന്നു.
ആക്രമണത്തെത്തുടർന്ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് വന്ന 17 പേരെ മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിൽ നിന്ന് അയൽരാജ്യത്തേക്ക് തിരിച്ചയച്ചതിന് ദിവസങ്ങൾക്ക് ശേഷം, നാടുകടത്തൽ ഭയം കാരണം നിരവധി അഭയാർത്ഥികൾ ഇന്ത്യൻ പൗരത്വത്തിനായി കാത്തിരിക്കുകയായിരുന്നു. പലരും ഇവിടെ 14 വർഷത്തിലേറെയായി ഇന്ത്യയിൽ താമസിക്കുന്നവരാണ് ഇവരിൽ പലരും. ന്യൂനപക്ഷമായതിനാൽ തങ്ങൾ ഒരിക്കലും പാക്കിസ്ഥാനിൽ സുരക്ഷിതരായിരുന്നില്ലയെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ഉൽഹാസ് നഗർ ആസ്ഥാനമായുള്ള ഒരു സംഘടനയായ ഭാരതീയ സിന്ധു സഭ , ഇന്ത്യയിൽ അഭയം തേടുന്ന പാകിസ്ഥാനി സിന്ധി ഹിന്ദുക്കളെ സഹായിക്കുകയും അവർക്ക് ഇന്ത്യൻ പൗരത്വവും ഇന്ത്യയിൽ താമസിക്കുന്നതിനുള്ള ദീർഘകാല വിസയും നേടുന്നതിനുള്ള നടപടിക്രമങ്ങളിൽ സഹായിക്കുകയും ചെയ്യ്ത് വരികയാണ്.ദീർഘകാല വിസയിലായിരുന്ന, ഇന്ത്യയിലേക്ക് മടങ്ങാൻ എതിർപ്പില്ലാത്ത (NORI) 200 ഓളം അഭയാർത്ഥികൾ പാകിസ്ഥാനിലേക്ക് പോയതിനെ തുടർന്ന് അട്ടാരി-വാഗ അതിർത്തിയിൽ കുടുങ്ങിയിരുന്നു. പക്ഷെ, തിങ്കളാഴ്ച അധികൃതർ അവർക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം അനുവദിച്ചു.
400-ലധികം പാകിസ്ഥാൻ പൗരന്മാർക്കാണ് ഇതുവരെ ദീർഘകാല വിസ ലഭിച്ചത്, അവർക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. എന്നാൽ ഹ്രസ്വകാല വിസയിൽ ഇന്ത്യ സന്ദർശിച്ച പതിനേഴു പേരെ തിരിച്ചയച്ചു.സിന്ധി സമുദായത്തിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി അവർക്കെതിരെ അതിക്രമങ്ങൾ നടത്തുന്നതായി വാർത്തകൾ വന്നിരുന്നു. ഇതുമൂലം, പാകിസ്ഥാനിൽ നിന്ന് നിരവധി ആളുകളാണ് അഭയം തേടി ഇന്ത്യയിലേക്ക് വരികയും ദീർഘകാല വിസകളും ഇന്ത്യൻ പൗരത്വവും നേടുകയും ചെയ്യുന്നത്.