സാന്ദ്ര തോമസ് നൽകിയ അധിക്ഷേപ പരാതി കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളായ, പ്രസിഡന്റ് ശ്രീ ആന്റോ ജോസഫ് ഒന്നാം പ്രതിയായും സെക്രട്ടറി ബി രാകേഷ് രണ്ടാം പ്രതിയായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ll മുൻപാകെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
2024 ജൂണിലാണ് സംഭവം നടന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ അപമാനിക്കപ്പെട്ടുവെന്നായിരുന്നു സാന്ദ്രയുടെ പരാതി.
ഈ കേസ് അട്ടിമറിക്കാനും തന്നെ സ്വാധീനിക്കാനും ഇല്ലായ്മ ചെയ്യാനും മലയാളസിനിമയിൽ നിന്ന് തന്നെ മാറ്റിനിർത്താനും സംഘടിതമായ ശ്രമമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചു എന്നുള്ളത് വലിയ വിജയമായി കാണുന്നുവെന്ന് സാന്ദ്ര പറഞ്ഞു.
അന്വേഷണ സംഘത്തിനും എല്ലാവിധ സഹായസഹകരണങ്ങളും പിന്തുണയും നൽകിയ സംസ്ഥാന ഗവണ്മെന്റിനും മുഖ്യമന്ത്രി പിണാറായി വിജയനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും സാന്ദ്ര തോമസ് പറഞ്ഞു.