Kerala

KSRTC സ്വിഫ്റ്റ് ബസിന് തീപിടിച്ചു; അപകടത്തില്‍ ആളപായമില്ല

ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂർ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ മാമത്ത് ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. ആളപായമില്ല. മാമത്ത് എത്തിയപ്പോൾ ബസിന്റെ താഴെ ഭാ​ഗത്ത് നിന്നും പുകയുയരുന്നത് ഡ്രൈവറിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശിക്കുകയുമായിരുന്നു. മുപ്പത് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലയാത്രക്കാരെയും പുറത്തിറക്കി.

തുടർന്നാണ് തീ പടർന്നത്. യാത്രക്കാരെ ഉടൻ പുറത്തിറക്കാനായതിനാൽ ആളപായം ഒഴിവായി. ആറ്റിങ്ങൽ നിന്നുള്ള അ​ഗ്നിശമന സേന യൂണിറ്റ് എത്തി തീയണച്ചു. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് നി​ഗമനം.

Latest News