റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാൻ നിക്ഷേപങ്ങൽ നിങ്ങളെ സഹായിക്കും അതും നല്ല ലാഭം തരുന്ന നിക്ഷേപമാണെങ്കിലോ??കേന്ദ്ര പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ അത്തരത്തിൽ ഒന്നാണ്. ബാങ്ക് എഫ്ഡികളേക്കാൾ നിങ്ങൾക്ക് ഇതിൽ പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS) എന്ന പദ്ധതിയിൽ നിങ്ങള്‍ക്ക് 8.2% പലിശയ്ക്കു പുറമേ മാസം 20,000 രൂപ വരെ പെന്‍ഷനും നേടാന്‍ കഴിയും.60 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ സ്‌കീമില്‍ നിക്ഷേപിക്കാം. 55 വയസിന് മുകളിലുള്ളവരും 60 വയസിന് താഴെയുള്ളവരുമായ വിരമിച്ച ജീവനക്കാര്‍ക്കും നിക്ഷേപം സാധ്യമാണ്.
50 വയസിന് മുകളിലും 60 വയസിന് താഴെയുമുള്ള വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കു ഈ സ്‌കീമില്‍ പങ്കുചേരാം. എന്നാല്‍ 60 വയസില്‍ താഴെയുള്ളവര്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ പിന്തുണ ഉള്ളതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും സുരക്ഷിത നിക്ഷേപങ്ങളില്‍ ഒന്നാണിത്. അതിനാല്‍ റിസ്‌ക് പൂജ്യമാണെന്ന് തന്നെ പറയാം.
ഇത്തരം സര്‍ക്കാര്‍ സ്്കീമുകളുടെ പലിശ നിരക്കുകള്‍ പലപ്പോഴും പല ബാങ്കുകളുടെയും എഫ്ഡി നിരക്കുകളേക്കാള്‍ കൂടുതലാണ്. സ്ഥിര വരുമാനം ഉറപ്പാക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം മികച്ചതാണ്. 1,000 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാം എന്നതാണ് മറ്റൊരു ഹൈലൈറ്റ്. പരമാവധി നിക്ഷേപ പരിധി 30 ലക്ഷം രൂപയാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള 1.5 ലക്ഷം രൂപയുടെ നികുതി കിഴിവും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.
5 വര്‍ഷമാണ് പദ്ധതിയുടെ നിക്ഷേപ കാലയളവ്. കാലാവധിക്കു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് പിഴയ്ക്ക് വഴിവയ്ക്കും. ഏതൊരു പോസ്റ്റ് ഓഫീസ് ശാഖ വഴിയും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. പദ്ധതി വഴി എങ്ങനെ മാസം 20,000 രൂപ നേടാമെന്നാകും പലരും ചിന്തിക്കുന്നത്. എങ്കില്‍ അതു തന്നെ നോക്കാം.
സ്‌കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയും, പരമാവധി 30 ലക്ഷം രൂപയുമാണെന്നു പറഞ്ഞുകഴിഞ്ഞല്ലോ? മാസം 20,000 ലക്ഷ്യം വയ്ക്കുന്നവര്‍ പരമാവധി തുക നിക്ഷേപിക്കേണ്ടതുണ്ട്. വിരമിക്കല്‍ ആനുകൂല്യം ഇവിടെ ഉപയോഗിക്കാമെന്നതാണ് പ്രധാന ആകര്‍ഷണം. വെറും 5 വര്‍ഷത്തിന്റെ കാത്തിരിപ്പ് മയി ഫല കിട്ടാന്‍. നിലവിലെ പലിശയായ 8.2% പരിഗണിക്കുമ്പോള്‍ 30 ലക്ഷം നിക്ഷേപത്തിന് വര്‍ഷം 2.46 ലക്ഷം പലിശ കിട്ടും. അതായത് പ്രതിമാസം ഏകദേശം 20,000 രൂപ. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിച്ചാല്‍, അക്കൗണ്ട് അവസാനിപ്പിക്കുകയും, തുക നോമിനിക്ക് നല്‍കുകയും ചെയ്യും.