ഊണും ചൂര ഫ്രൈയും കൂടെ 120 രൂപ, ഊണും നെത്തോലി ഫ്രൈയും ആണെങ്കിൽ 120, ഊണും മത്തി ഫ്രൈയും 120, അത് കൂടാതെ തന്നെ ഊണും നല്ല വാഴയിലയിൽ പൊതിഞ്ഞ കണവതോരനും 120, ഊണും ഒരു പീസ് ചിക്കൻ ഫ്രൈയും 120, അത് കൂടാതെ തന്നെ ഊണും ബീഫ് റോസ്റ്റും 120, ഊണും ചിക്കൻ റോസ്‌റ്റും 120. ഇതൊന്നും കൂടാതെ ഇവിടത്തെ മെയിൻ ഐറ്റം ബിരിയാണിയാണ്. നല്ല വാഴയിലയിൽ ആണ് ബിരിയാണി വിളമ്പുന്നത്.
ഇതെല്ലാം കിട്ടുന്നത് തിരുവനന്തപുരത്തെ നിസാർ ഹോട്ടലിൽ ആണ്. ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് തലശ്ശേരി ബിരിയാണി നഗരത്തിന് പരിചയപ്പെടുത്തിയ ഐതിഹാസികമായ നിസാർ ഹോട്ടൽ. ചാല മാർക്കറ്റിലേക്ക് കയറി നേരെ വന്നാൽ നിസാർ ഹോട്ടലിലോട്ട് വരാം. പാർക്കിംഗ് സൗകര്യം ഇല്ല. ഗാന്ധി പാർക്കിൽ പാർക്ക് ചെയ്ത് ഒരു നൂറ് മീറ്റർ നടക്കാവുന്ന ദൂരമേ ഉള്ളൂ.
മട്ടൻ ബിരിയാണി, ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി. കൂടാതെ ഫ്രൈഡേ സ്പെഷ്യൽ ആയി നെയ്മീൻ ബിരിയാണിയും കിട്ടും. ഇത് കൂടാതെ ഓർഡർ അനുസരിച്ച് നല്ല ചെമ്മീൻ ബിരിയാണിയും വെച്ച് കൊടുക്കും. ബിരിയാണി വേണ്ടവർക്ക് ബിരിയാണി കഴിക്കാം അതല്ലെങ്കിൽ ഊണ് വേണ്ടവർക്ക് ഊണും കഴിക്കാം. ബീഫ് കറി വേണമെങ്കിൽ ബീഫ് കറിയും മീൻകറിയും മീൻ പൊരിച്ചതും ഇതെല്ലാം കഴിച്ച് ഊണ് ആസ്വദിക്കാം.
ഇവിടത്തെ ബിരിയാണിക്ക് ഒരു പ്രത്യേകതയുണ്ട്. തിരുവനന്തപുരം സിറ്റിയിലെ ആദ്യത്തെ തലശ്ശേരി ദം ബിരിയാണി എൻട്രൊഡ്യൂസ് ചെയ്തത് ഇദ്ദേഹത്തിൻ്റെ ഫാദർ ആണ്. അദ്ദേഹം പറയുന്നു “എൻറെ ഫാദർ ആസാദിലെ പഴയ ഷെഫ് ആയിരുന്നു. 1960/70 കാലഘട്ടത്തിൽ ഫാദർ അവിടുത്തെ ഷെഫ് ആയിരുന്നു. അതിനുശേഷമാണ് ഫാദർ നിസാർ ഹോട്ടൽ തുറക്കുന്നത്. എൻറെ സ്വന്തം സ്ഥലം തലശ്ശേരിയാണ്. ഞങ്ങൾ തലശ്ശേരിക്കാരാണ്. അന്ന് ഈ കൈമ റൈസ് ഇവിടെ കിട്ടാത്തതിന്റെ പേരിൽ അന്ന് 25 കിലോയുടെ ബാഗ് ഞങ്ങൾ ട്രെയിനിൽ ബുക്ക് ചെയ്തു കൊണ്ടുവരും. അന്ന് പാർസൽ സർവീസും കാര്യങ്ങളും മറ്റും കുറവാണ്. ആ രീതിയിൽ കൈമ റൈസ് ഉപയോഗിച്ചാണ് ഞങ്ങൾ ബിരിയാണി ഉണ്ടാക്കിയിരുന്നത്. തലശ്ശേരി ബിരിയാണി എന്ന് പറയുമ്പോൾ ഞങ്ങളുടേതായ ചില മസാലകളും ഞങ്ങൾ ചേർക്കുന്നുണ്ട്. ഈ മസാല ഉണ്ടാക്കിയിരുന്നത് ഫാദർ ആണ്. ഇതേ മസാല തന്നെയാണ് ഞാനും ഇപ്പോൾ ഉപയോഗിക്കുന്നത്.”
ഇവിടെ ബ്രേക്ക് ഫാസ്റ്റ് ഇല്ല ലഞ്ചും ബിരിയാണിയും അതുപോലെതന്നെ കാറ്ററിങ്ങും മാത്രമേയുള്ളൂ. രാവിലെ 11:30 മുതൽ 6 മണി വരെയാണ് കടയുടെ വർക്കിംഗ് ടൈം. ബിരിയാണിയുടെ കൂടെ അച്ചാർ സാലഡ് പപ്പടം ഇവയെല്ലാം ഉണ്ട്. ഇവിടത്തെ ബിരിയാണിയിൽ മുട്ടയുണ്ട്. ഇതൊന്നും കൂടാതെ അഡീഷണൽ ആയിട്ട് എന്തെങ്കിലും വേണം എന്നുണ്ടെങ്കിൽ നമുക്ക് ഓർഡർ ചെയ്യാം.
ബിരിയാണിയെ കുറിച്ച് പറയുകയാണെങ്കിൽ നല്ല തൊട്ടാൽ അലിഞ്ഞു പോകുന്ന മട്ടൻ കഷ്ണങ്ങൾ ഉള്ള ബിരിയാണിയാണ്. നന്നായി വെന്തിട്ടുള്ള മട്ടൻ ബിരിയാണി. കൈമാ റൈസ് ആണ് ബിരിയാണിക്ക് ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ ലൈറ്റ് ആയിട്ട് ഒരു സ്പൈസിനസ് ഉണ്ട്. ബിരിയാണി അടിപൊളിയാണ്. ഇതൊന്നും കൂടാതെ നല്ല മട്ടൻ ഫ്രൈ ഉണ്ട്. നന്നായി വെന്ത മട്ടൻ ഫ്രൈ. ഇത് നല്ല മൊരിഞ്ഞ പൊറാട്ടയ്ക്കൊപ്പം കഴിക്കാവുന്ന ഒന്നാണ്.
വെറൈറ്റി ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരും തിരുവനന്തപുരത്ത് പരമ്പരാഗത കേരള ഭക്ഷണം അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ് നാസർ ഹോട്ടൽ.
ഇനങ്ങളുടെ വില
1. മട്ടൺ ബിരിയാണി: 280/- രൂപ
2. ബീഫ് ബിരിയാണി: 140/- രൂപ
3. കൂന്തൽ ഫ്രൈ: 180/- രൂപ
4. മട്ടൺ ഫ്രൈ: 200/- രൂപ
വിലാസം: ഹോട്ടൽ നിസാർ റെസ്റ്റോറന്റ് 1782, നിസാർ ഹോട്ടൽ എൽഎൻ, ഈസ്റ്റ് ഫോർട്ട്, ചാലൈ ബസാർ, ചാലൈ, തിരുവനന്തപുരം, കേരളം 695036, ഇന്ത്യ
ബന്ധപ്പെടേണ്ട നമ്പർ: 9846097869 അല്ലെങ്കിൽ 9745131705