ഹോട്ടലുകളിൽ കിട്ടുന്ന തൂവെള്ള തേങ്ങാ ചട്ട്ണിക്ക് ഒരു പ്രത്യേക സ്വാദ് ആണല്ലേ? അതെ സ്വാദിൽ ഇനി നമുക്ക് വീട്ടിലുണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- തേങ്ങ – 1 കപ്പ്
- പച്ചമുളക് – 4 എണ്ണം
- ചെറിയുള്ളി – 10 എണ്ണം
- പൊട്ടുകടല – 1 ചെറിയ കപ്പ്
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- കടുക് – 1 ടേബിൾ സ്പൂൺ
- വറ്റൽ മുളക് – 2 എണ്ണം
- വേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- ചെമ്മീൻ പുളി – 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മിക്സിയുടെ ജാറിൽ കറുപ്പ് ഭാഗം ഇല്ലാതെ തേങ്ങ അരിഞ്ഞത് ഇട്ട് ഒന്ന് അടിച്ചു എടുക്കുക. ശേഷം ഇതിലേക്ക് പൊട്ടുകടല ഇട്ട് ഒന്നുകൂടി അടിക്കുക. അവസാനം പച്ച മുളകും ഉള്ളിയും ചെമ്മീൻ പുളിയും കുറച്ചു തിളപ്പിച്ച് ആറിയ വെള്ളവും കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കുക. ചെമീൻ പുളിക്ക് പകരം തൈരോ അല്ലെങ്കിൽ വാളം പുളിയോ ചേർക്കാവുന്നതാണ്. അടിച്ച് എടുത്ത കൂട്ട് ഒരു ബൗളിലേക്ക് ഒഴിച്ചു ആവശ്യത്തിന് ഉപ്പും കുറച്ച് വിഎപിഡ് വെള്ളവും കൂടി ഒഴിച് നന്നായി ഇളക്കി മാറ്റിവെക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിച്ച ശേഷം കറിവേപ്പിലയും വറ്റൽ മുളകും കൂടി ഇട്ട് താളിപ്പ് തയ്യാറാക്കുക. ഇത് നേരത്തെ അരച്ചുവെച്ച ചട്നിയുടെ മുകളിലേക്ക് ഒഴിച്ച് 5 മിനിറ്റ് ഉടൻ തന്നെ അടച്ചു വെക്കുക. ശേഷം അഞ്ച് മിനിറ്റ് കഴിയുമ്പോൾ നന്നായി ഇളക്കി എടുത്താൽ ചട്ട്ണി റെഡി.
















