Food

ഈ നൂഡിൽസ് ധൈര്യത്തിൽ കുട്ടികൾക്ക് നൽകാം | Noodles

കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാവുന്ന ഒരു ടേസ്റ്റി നൂഡിൽസ് റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നൂഡിൽസ് റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • നൂഡിൽസ് – 250 ഗ്രാം
  • ക്യാരറ്റ് – 1 എണ്ണം
  • കാപ്സികം – 1/2 ഭാഗം
  • സവാള – 1 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • ക്യാബ്ബജ്
  • സ്പ്രിംഗ് ഓണിയൻ
  • ബീൻസ്
  • ഓയിൽ
  • വെളുത്തുള്ളി – 5 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി – 3/4 ടീ സ്പൂൺ
  • ചില്ലി സോസ് – 2 ടീ സ്പൂൺ
  • സോയ സോസ് – 1 ടീ സ്പൂൺ
  • ടൊമാറ്റോ സോസ് – 2 ടീ സ്പൂൺ
  • വിനാഗിരി – 1. 1/2 ടീ സ്പൂൺ
  • ചൈനീസ് സീസണിങ് – 1. 1/2 ടീ സ്പൂൺ
  • സ്പ്രിംഗ് ഓണിയൻ

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് കൊടുത്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ട് വഴറ്റുക. ശേഷം ഇതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ക്യാപ്സിക്കം ക്യാരറ്റ് ബീൻസ് ക്യാബേജ് എന്നിവയിട്ടു കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് സവാളയും പച്ചമുളകും സ്പ്രിങ് ഒണിയനും ചേർത്തുകൊടുത്ത് ഹൈ ഫ്ലെയ്മിൽ വച്ച് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.

ഇതേ സമയം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. ഒരു രണ്ടു മിനിറ്റ് ഇതേപോലെ ഹൈ ഫ്ലെയ്മിൽ ഇട്ട് നന്നായി വഴറ്റിയ ശേഷം വേവിച്ചു വച്ചിരിക്കുന്ന നൂഡിൽസ് ഇട്ടു കൊടുക്കുക. ന്യൂഡിൽസ് ഉപ്പും ഓയിലും ഒഴിച്ച് വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുത്തതാണ് ശേഷം അതിലേക്ക് കുറച്ചു തണുത്ത വെള്ളം കൂടി ഒഴിച്ച് വച്ചത്.

ഇനി എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് സോയാസോസ് ടൊമാറ്റോ സോസ് ചില്ലി സോസ് എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് വൈറ്റ് പെപ്പർ പൗഡർ കൂടി ചേർത്തു കൊടുത്ത് നന്നായി യോജിപ്പിക്കുക. അവസാനമായി കുറച്ച് വിനാഗിരിയും കൂടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ചൈനീസ് സീസണിങ്ങും സ്പ്രിങ് ഒണിയനും കൂടിയിട്ടു കൊടുത്തു തീ ഓഫ് ചെയാം.